Seminar/Workshop
ദ്വിദിന ദേശീയ സെമിനാര്‍ 2021 മാര്‍ച്ച് 18, 19 വ്യാഴം, വെള്ളി

            വിജ്ഞാനവിനിമയമാധ്യമം ഇന്റര്‍നെറ്റ്‌ മാത്രമായിത്തീര്‍ന്ന ഒരു കാലത്തിലൂടെ കടന്നു പോവുകയാണ്‌ കലാലയങ്ങള്‍. അടച്ചിടലിന്റെ കാലത്ത്‌ നിന്നും കോവിഡിനൊപ്പം ജീവിക്കുകയെന്ന, വെല്ലുവിളി നിറഞ്ഞതും എന്നാല്‍ അനിവാര്യവുമായ ഘട്ടത്തിലേക്ക്‌ എത്തിനില്‍ക്കുകയാണ്‌ലോകം. ഈ സാഹചര്യത്തിലാണ്‌ കൊയിലാണ്ടി എസ്‌.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ്‌ കോളേജിലെ ഭാഷാവി
ഭാഗങ്ങള്‍ (മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, അറബി) സംയുക്തമായി ഒരു ദ്വിദിന ദേശീയ സെമിനാര്‍ നടത്താന്‍ തീരുമാനിക്കുന്നതും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാറിന്റെ സംഘാടനത്തില്‍ പങ്കാളിയാവാന്‍ തയാറാവുന്നതും.
            എഴുതുന്ന സ്‌ത്രീ, എഴുത്തിലെ സ്‌ത്രീ എന്നതാണ്‌സെമിനാറിന്റെ കേന്ദ്രപ്രമേയം. ജ്ഞാനമണ്ഡലത്തിലും സര്‍ഗ്ഗ പ്രതിഭാശേഷിയിലും ലിംഗവ്യത്യാസം ഒരു നിയാമകഘടകമേ അല്ലെന്നിരിക്കിലും വിവേചനത്തിന്റെ അദൃശ്യവും എന്നാല്‍ സുദൃഢവുമായ ഒരു മതില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഒരു കാലത്ത്‌ വീട്ടുമ്മറങ്ങളടക്കം നിഷേധിക്കപ്പെട്ട സ്‌ത്രീകള്‍ അരങ്ങിന്റെ അവിഭാജ്യഭാഗമായി മാറുന്നതരത്തില്‍ പ്രത്യക്ഷ സാമൂഹ്യകാലാവസ്ഥ
യില്‍ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ജനതയുടെ ആന്തരികപ്രകൃതിയില്‍ അത്‌ ഏതളവില്‍ പ്രതിഫലിക്കുന്നു എന്നത്‌ സന്ദേഹാസ്‌പദമാണ്‌. എഴുത്തിന്റെ ലോകം സ്‌ത്രീയെ അടയാളപ്പെടുത്തിയത്‌ എങ്ങനെയെന്ന അന്വേഷണം ഇത്തരം സന്ദേഹങ്ങളുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരം കൂടിയാണ്‌. എഴുത്തുകാരികള്‍ എങ്ങനെയാണ്‌ലോകത്തെ ആവിഷ്‌കരിക്കുന്നത്‌, എഴുത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന  സ്‌ത്രീസ്വത്വത്തിന്റെ ഉണ്മയെന്ത്‌, ലോകം എങ്ങനെയാണ്‌ എഴുത്തുകാരികളെ സ്വീകരിക്കുന്നത്‌തുടങ്ങിയ ചോദ്യങ്ങളിലൂടെ സെമിനാറിലെ പ്രബന്ധങ്ങള്‍ കടന്നുപോകും.                                  സെമിനാറിനോടൊപ്പം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു പുസ്‌തകോല്‍സവം കൂടി ഒരുക്കുന്നു. കലാലയങ്ങളുടെ സജീവതയിലേക്ക്‌ തിരിച്ചുനടക്കാനുള്ള ശ്രമം കൂടിയാണ്‌ ഈ സെമിനാര്‍. അതിജീവനത്തിനുള്ള ശ്രമം. അതുകൊണ്ടുതന്നെ നിങ്ങളുടെ പൂര്‍ണപിന്തുണ ആഗ്രഹിക്കുന്നു; പ്രതീക്ഷിക്കുന്നു. സ്‌നേഹാദരങ്ങളോടെ ഏവരെയും ക്ഷണിക്കുന്നു.


brochure
news & events
  • B.Sc. Mathematics, New Course sanctione by Govt. of Kerala
04962690257
gckoyilandy@gmail.com
P.O.Muchukunnu, Via Koyilandy Kerala State, Pin 673307.